Monday, April 23, 2012


ഡെമോഗ്രാഫറാകാന്‍

ഒരു സമൂഹത്തിന്‌ ആവശ്യമായ താമസ, വിദ്യാഭ്യാസ, തൊഴില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്‌ മുന്‍പായി ബന്ധപ്പെട്ട പ്രദേശത്തെ ഭരണാധികാരികള്‍ക്ക്‌ ആ സമൂഹത്തെ പറ്റിയുളള അടിസ്‌ഥാന വിവരങ്ങള്‍ അറിയേണ്ടതുണ്ട്‌. അടിസ്‌ഥാന വിവരങ്ങള്‍ ബന്ധപ്പെട്ട സമൂഹം സ്‌ഥിരതാമസക്കാരോ നാടോടികളോ എന്നുള്ള കാര്യങ്ങളെപറ്റിയും അവര്‍ക്കിടയിലെ ജനസാന്ദ്രത, കുട്ടികളുടെ വിദ്യാഭ്യാസ, വിവാഹരീതികള്‍, ജനന, മരണനിരക്ക്‌, ഉപജീവനമാര്‍ഗങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുമാണ്‌. ഇത്തരം വിവരങ്ങള്‍ സെന്‍സസുകളില്‍നിന്നും രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍നിന്നും ശേഖരിച്ച്‌ നിര്‍ദിഷ്‌ടരീതിയില്‍ ക്രമപ്പെടുത്തി ഭാവി ഉപയോഗത്തിനായി പാകപ്പെടുത്തുന്നവരാണ്‌ ഡെമോഗ്രാഫര്‍മാര്‍. ജനസാന്ദ്രത, കുടിയേറ്റം തുടങ്ങിയവയെപറ്റിയും ഡെമോഗ്രാഫര്‍ പഠിക്കേണ്ടതുണ്ട്‌. 

ഡെമോഗ്രാഫറാകാന്‍

പന്ത്രണ്ടില്‍ കണക്ക്‌ പഠിച്ച്‌ ഇക്കണോമിക്‌സ്/സോഷ്യോളജിയില്‍ ബിരുദമെടുത്തവര്‍ക്കും മാത്തമാറ്റിക്‌സ്/സ്‌റ്റാറ്റിസ്‌റ്റിക്‌സ് ബിരുദധാരികള്‍ക്കും ചേര്‍ന്ന്‌ പഠിക്കാവുന്ന ഡെമോഗ്രാഫിയിലുളള മാസ്‌റ്റര്‍ ബിരുദത്തിന്‌ കേരള യൂണിവേഴ്‌സിറ്റി അവസരമൊരുക്കുന്നുണ്ട്‌.


ഡയാലിസിസ്‌ ടെക്‌നീഷ്യന്‍


ഡയാലിസിസിനു വിധേയരാകുന്ന വൃക്കരോഗികളുടെ രക്‌തത്തിലുള്ള ഉപ്പ്‌ ഉള്‍പ്പെടെ കാണപ്പെടുന്ന ഉപയോഗശൂന്യമായവ നീക്കംചെയ്യുന്ന ഉപകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക, പ്രസ്‌തുത ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും ഉപയോഗിക്കുക, രോഗികളെ ഡയാലിസിസിനു സജ്‌ജരാക്കുക, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവര്‍ക്ക്‌ സൗകര്യപ്രദമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, ഈ സമയങ്ങളില്‍ ഡയാലിസിസ്‌ മെഷീന്‍ കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുക തുടങ്ങിയവ ചെയ്യുന്നവരാണു ഡയാലിസിസ്‌ ടെക്‌നീഷ്യന്‍സ്‌.

യോഗ്യത നേടാന്‍

ഡയാലിസിസില്‍ ഉയര്‍ന്ന യോഗ്യത അതിലുള്ള എം.എസ്സിയാണ്‌. ഈ എം.എസ്സി. കോഴ്‌സിനുള്ള പരിശീലനം മണിപ്പാല്‍ യൂണി, അമൃത യൂണി. എന്നിവയില്‍ ലഭിക്കും. എം.എസ്സി. യോഗ്യത സമ്പാദിക്കുന്നവര്‍ക്ക്‌ ഡയാലിസിസ്‌ ടെക്‌നീഷ്യനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനു പുറമേ ഡയാലിസിസ്‌ ബിരുദ വിദ്യാര്‍ഥികളുടെ അധ്യാപകരാകാനും സാധിക്കും. ബോട്ടണി, സുവോളജി ബിരുദധാരികള്‍ക്ക്‌ എം.എസ്സി-ഡയാലിസിസ്‌ കോഴ്‌സില്‍ പ്രവേശനം നല്‍കിവരുന്നു.

നെറ്റ്  അപേക്ഷ ക്ഷണിച്ചു


തേഞ്ഞിപ്പലം: യുജി.സി ജൂണില്‍ നടത്തുന്ന നെറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി ജൂണ്‍ 24. കാലിക്കറ്റ് സര്‍വകലാശാല ഒരു പരീക്ഷാകേന്ദ്രമാണ് (കോഡ് നമ്പര്‍ 13). പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രില്‍ 30. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് കോപ്പികളും അനുബന്ധ രേഖകളും കാലിക്കറ്റ് സര്‍വകലാശാല ടാഗോര്‍ നികേതനിലെ നെറ്റ് ഓഫിസില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് ഏഴ്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ (റൗണ്ട് ഓഫ് ചെയ്യാതെ) ലഭിച്ച മാസ്റ്റര്‍ ഡിഗ്രി അഥവാ തത്തുല്യ യോഗ്യത.
എസ്.സി/എസ്.ടി വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്ഡ് (വി.എച്ച്) എന്നീ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് (റൗണ്ട് ഓഫ് ചെയ്യാതെ) മതി. ഇപ്പോള്‍ അവസാനവര്‍ഷ പി.ജി പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ നെറ്റ് റിസല്‍ട്ട് വന്ന് രണ്ടു വര്‍ഷത്തിനകം നിശ്ചിത യോഗ്യത നേടിയിരിക്കണം. പ്രായപരിധി: ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 2012 ജൂണ്‍ ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. എസ്.സി/എസ്.ടി/ഒ.ബി.സി/വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്ഡ് (വി.എച്ച്) സ്ത്രീകള്‍ എന്നീ വിഭാഗക്കാര്‍ക്ക് പ്രായ പരിധിയില്‍ അഞ്ചുവര്‍ഷംവരെ ഇളവുണ്ട്. ഗവേഷണപരിചയമുള്ളവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം നടത്തിയ കാലയളവിനനുസൃതമായി പരമാവധി അഞ്ചുവര്‍ഷം വരെയും (സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം) എല്‍.എല്‍.എം ബിരുദമുള്ളവര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവിന് അര്‍ഹതയുണ്ട്. ലെക്ചര്‍ഷിപ്പിന് ഉയര്‍ന്ന പ്രായപരിധിയില്ല.
പരീക്ഷാഫീസ്: ജനറല്‍ കാറ്റഗറിയില്‍പെട്ടവര്‍ക്ക് 450 രൂപ. ഒ.ബി.സി വിഭാഗക്കാര്‍ക്ക് (നോണ്‍ ക്രീമിലെയര്‍) 225 രൂപ, എസ്.സി എസ്.ടി/വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്ഡ് (വി.എച്ച്) തുടങ്ങിയ വിഭാഗക്കാര്‍ക്ക് 110 രൂപയുമാണ് പരീക്ഷാ ഫീസ്. ഫീസിളവിന് അര്‍ഹതയുള്ളവര്‍ കാറ്റഗറി/നോണ്‍ ക്രീമിലെയര്‍ (ഒ.ബി.സി വിഭാഗക്കാര്‍ക്ക്) തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്‍െറ അറ്റസ്റ്റഡ് കോപ്പി സമര്‍പ്പിക്കണം.
അപേക്ഷിക്കേണ്ട വിധം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ പരീക്ഷാഫീസ് ചലാന്‍ മുഖേന അടച്ചതിനു ശേഷമാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. സീഡിയിലാക്കിയ ഫോട്ടോ (സ്കാന്‍ഡ് പാസ്പോര്‍ട്ട് ജെ.പി.ജി ഫോര്‍മാറ്റില്‍ 300 കെ.ബിയില്‍ കുറവ്) അപ്ലോഡ് ചെയ്യുകയും, സെന്‍റര്‍ കോഡ്. സബ്ജക്ട് കോഡ്, കാറ്റഗറി, പേര് (എസ്.എസ്.എല്‍.സി ബുക്കിലേതുപോലെ) എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും വേണം.
ബാങ്ക് ചലാനിലെ ജേണല്‍ നമ്പര്‍ പ്രകാരമാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത് (www.ugcnetonline.in). ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ സ്വീകാര്യമല്ല.
ബാങ്കില്‍നിന്ന് ലഭിക്കുന്ന ചലാന്‍ രസീതിയുടെ യു.ജി.സിക്കുള്ള കോപ്പി, ഫോട്ടോ പതിച്ച് ഗെസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് (രണ്ടു കോപ്പികള്‍) അറ്റന്‍റന്‍സ് സ്ളിപ്, അഡ്മിഷന്‍ കാര്‍ഡ്, സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍, ആവശ്യമായ മറ്റു രേഖകളുടെ അറ്റസ്റ്റഡ് കോപ്പികള്‍, സ്ക്രൈബിന്‍െറ സേവനം ആവശ്യമെങ്കില്‍ അതിനുള്ള അപേക്ഷ എന്നിവ സഹിതം കോഓഡിനേറ്റര്‍, യു.ജി.സി നെറ്റ്, ടാഗോര്‍ നികേതന്‍, കാലിക്കറ്റ്സര്‍വകലാശാല, പി.ഒ 673 635 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ www.ugc.ac.in എന്ന വെബ്സൈറ്റിലും കാലിക്കറ്റ് സര്‍വകലാശാലയിലെ ടാഗോര്‍ നികേതന്‍ നെറ്റ് ഓഫിസിലും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് യു.ജി.സി നെറ്റ് കോഓഡിനേറ്റര്‍ ഡോ. കെ. ശിവരാജനുമായി ബന്ധപ്പെടുക. ഫോണ്‍ 9847741786.അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എന്‍.ഐ.ടി കാലിക്കറ്റ് എം.എസ്സി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലേക്ക് 2012-13 അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം, കോഴ്സ്, യോഗ്യത എന്നീ വിശദവിവരങ്ങള്‍ www.nitc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ മേയ് 14 വരെ സ്വീകരിക്കും.
l
കോഴിക്കോട്: എന്‍.ഐ.ടി കാലിക്കറ്റില്‍ വിവിധ ഡിപാര്‍ട്മെന്‍റില്‍ ജൂലൈ 2012ല്‍ തുടങ്ങുന്ന എം.ടെക് സ്പോണ്‍സേഡ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും www.nitc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ 2012 മേയ് 14വരെ സ്വീകരിക്കും.

Saturday, April 7, 2012

ഗേറ്റില്‍ മൂന്നാം റാങ്ക്: മലപ്പുറത്തിന് അഭിമാനമായി മുഹമ്മദ് നസീഫ്
ഗേറ്റില്‍ മൂന്നാം റാങ്ക്: മലപ്പുറത്തിന് 

അഭിമാനമായി മുഹമ്മദ് നസീഫ്


ഗേറ്റില്‍ മൂന്നാം റാങ്ക്: മലപ്പുറത്തിന് അഭിമാനമായി മുഹമ്മദ് നസീഫ്

ന്യൂദല്‍ഹി: ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണത്തിനും ഉപരിപഠനത്തിനുമുള്ള യോഗ്യത തെളിയിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ദേശീയ തലത്തില്‍ നടത്തുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) പൊതുപ്രവേശ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥിക്ക് മൂന്നാം റാങ്ക്. അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് എം.എസ്സി പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ പുളിക്കല്‍ നരിക്കുത്ത് ഹൗസിലെ പി.എന്‍. മുഹമ്മദ് നസീഫ് ആണ് മികവ് തെളിയിച്ചത്.
ഫാറൂഖ് കോളജില്‍നിന്നാണ് ഫിസിക്സില്‍ ബിരുദം നേടിയത്. പുളിക്കല്‍ നരിക്കുത്ത് ഹൗസിലെ അധ്യാപക ദമ്പതികളായ പി.എന്‍. മുഹമ്മദ് കുട്ടിയുടെയും കെ.ടി. താഹിറയുടെയും മകനാണ്. കഴിഞ്ഞ വര്‍ഷം അലീഗഢില്‍ പഠനത്തിനെത്തിയ കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പുകള്‍ ലഭിച്ചിരുന്നു.